ആര്യങ്കോട്ട് വനിതാ ജംഗ്ഷന് സംഘടിപ്പിച്ചു
1489161
Sunday, December 22, 2024 6:55 AM IST
വെള്ളറട: ജില്ലാ ആസൂത്രണസമിതിയുടെയും ആര്യങ്കോട് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആര്യങ്കോട്ട് വനിതാ ജംഗ്ഷന് സംഘടിപ്പിച്ചു. ജില്ലാ റൂറല്‍ എസ്പി കിരണ്‍ നാരായണ്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജകുമാരി അധ്യക്ഷയായി. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ്. തസ്തീം, എഴുത്തുകാരി വി എസ് ബിന്ദു, ജില്ലാപഞ്ചായത്തംഗം അന്‍സജിതാ റസല്‍, ആര്. സിമി, ഐ.ആര്. സുനിത, വനിതാ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് എസ്.ആര്. പ്രമീള, സി ഡിപി ഒ. സിന്ധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു വിവിധ കലാപരിപാടികളും ഒറ്റശേഖരമംഗലം മുതല്‍ ആര്യങ്കോട് വരെ രാത്രിനടത്തവും സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണം, വനിതകളുടെ സമഗ്രവികസനവും സുരക്ഷയും ലിംഗസമത്വം, സ്വാതന്ത്ര്യം, സാംസ്കാരിക ഉണര്‍വ് എന്നിവ മുന്‍നിര്‍ത്തി സ്ത്രീസൗഹൃദ പൊതുയിടങ്ങള്‍ രൂപപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.