വിദ്യാർഥിക്ക് ക്ലാസ്മുറിയിൽ വച്ച് പാന്പുകടിയേറ്റ സംഭവം : പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണം നടത്താൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി
1489152
Sunday, December 22, 2024 6:46 AM IST
തിരുവനന്തപുരം: ചെങ്കൽ യുപി സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ പാന്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്.
സംഭവത്തിൽ സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ, സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന കാര്യത്തിൽ വീഴ്ചയുണ്ടോ തുടങ്ങിയ കാര്യങ്ങളായിരിക്കും പരിശോധിക്കുക. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.
റിപ്പോർട്ട് കിട്ടിയ ശേഷം വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാന്പ് കടിയേറ്റ വിദ്യാർഥി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.