രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും യ​ശ​സു​യ​ർ​ത്തു​ന്ന​തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു; ഡോ. ​ശ​ശി ത​രൂ​ർ
Sunday, September 22, 2024 6:38 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ല​ത്തീ​ൻ സ​ഭ​യി​ലെ കേ​ൾ​വി - സം​സാ​ര പ​രി​മി​ത​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​വും എ​ഫ്ഫാ​ത്ത ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ്ര​ശ​സ്ത തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യി​ലെ വെ​ട്ടു​കാ​ട് സ​മാ​പി​ച്ചു.

ഫാ​മി​ലി ക​മ്മീ​ഷ​ൻ കെ​ആ​ർ​എ​ൽ​സി​ബി​സി ചെ​യ​ർ​മാ​നും വി​ജ​യ​പു​രം രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്ത​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് അം​ഗം ഡോ. ​ശ​ശി ത​രൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും യ​ശ​സു​യ​ർ​ത്തു​ന്ന​തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന് ഡോ. ​ശ​ശി ത​രൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു എ​ന്നാ​ൽ അ​വ​രെ നാം ​അ​വ​ര​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ക​യും, പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന് പൊ​തു​സ​മൂ​ഹ​വും ഭ​ര​ണ​കൂ​ട​വും ആ​ത്മ​പ​രി​ശോ​ധ​ന ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കൊ​ല്ലം സ​മാ​പി​ച്ച ഒ​ളി​മ്പി​ക്സി​ൽ ഇ​ൻ​ഡ്യ 71-ാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ പാ​രാ​ലി​മ്പി​ക്സി​ൽ 18-ാം സ്ഥാ​നം നേ​ടാ​നാ​യ​ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ രാ​ജ്യ​ത്തി​നു ന​ൽ​കു​ന്ന സം​ഭാ​വ​ന എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് നാം ​അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ബി​ഷ​പ് ഡോ.സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്ത​ച്ചേ​രി​ൽ പ​റ​ഞ്ഞു.

എ​ഫ്ഫാ​ത്ത ഫോ​റ​ത്തി​ലൂ​ടെ സ്നേ​ഹ​വും ക​രു​ത​ലും കേ​ൾ​വി സം​സാ​ര പ​രി​മി​ത​ർ​ക്ക് ല​ഭി​ക്കു​വാ​നും അ​വ​ർ ശ​ക്തി​പ്പെ​ടു​വാ​നും ഇ​ട​യാ​ക​ട്ടെ​യെ​ന്ന് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ പ​റ​ഞ്ഞു. കേ​ൾ​വി - സം​സാ​ര വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രി​ൽ ഇ​ൻ​ഡ്യ​യി​ലെ പ്ര​ഥ​മ പു​രോ​ഹി​ത​ൻ റ​വ.​ഡോ. ജോ​സ​ഫ് തേ​ർ​മ​ഠ​ത്തെ പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു.


ഫാ​മി​ലി ക​മ്മി​ഷ​ൻ കെ​ആ​ർ​എ​ൽ​സി​ബി​സി സെ​ക്ര​ട്ട​റി ഫാ. ​ഡോ. എ. ​ആ​ർ. ജോ​ൺ, തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര, അ​തി​രൂ​പ​ത കു​ടും​ബ ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ. ​റി​ച്ചാ​ർ​ഡ് സ​ക്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ 9.30ന് ​വെ​ട്ടു​കാ​ട് പാ​രി​ഷ് ഹാ​ളി​ൽ ആ​രം​ഭി​ച്ച കൂ​ടി​വ​ര​വി​ൽ ഈ​ഥ​ർ ഇ​ൻ​ഡ്യ ഡ​യ​റ​ക്ട​ർ ബി​ജു സൈ​മ​ൺ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തി​നും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് 11.15ന് ​മാ​ദ്രെ ദേ ​ദേ​വൂ​സ് ദേ​വ​ല​യ​ത്തി​ൽ ന​ട​ന്ന ആം​ഗ്യ​ഭാ​ഷ​യി​ലു​ള്ള ദി​വ്യ​ബ​ലി​ക്ക് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്ത​ച്ചേ​രി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​ജ​നി​സ്റ്റ​ൻ, ഫാ. ​ജോ​ളി എ​ന്നി​വ​ർ ദി​വ്യ​ബ​ലി ആം​ഗ്യ​ഭാ​ഷ​യി​ൽ വി​വ​ർ​ത്ത​നം ചെ​യ്തു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‌ ശേ​ഷം ന​ട​ന്ന ക്ലാ​സി​ന്‌ കോ​ട്ട​യം ആ​സ്ഥാ​ന​മാ​യി കേ​ൾ​വി - സം​സാ​ര പ​രി​മി​ത​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ന​വ​ധ്വ​നി’ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു ലോ​റ​ൻ​സ് മൂ​ല​ക്ക​ര നേ​തൃ​ത്വം ന​ൽ​കി. 12 ല​ത്തീ​ൻ രൂ​പ​ത​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റ്റി അ​ൻ പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ന്‌ അ​തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ഫാ​മി​ലി ക​മ്മി​ഷ​നാ​ണ്‌ ആ​ഥി​ത്യ​മ​രു​ളി​യ​ത്.