ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്ത് വാ​ഹ​നാ​പ​ക​ടം ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
Sunday, September 22, 2024 6:34 AM IST
വെ​ള്ള​റ​ട: പെ​ട്ടി​ഓ​ട്ടോ​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പെ​ട്ടി​ഓ​ട്ടോ ഡ്രൈ​വ​ർ ബാ​ദു​ഷ, ചെ​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി​നി സേ​തു​ക്കു​ട്ടി​യ​മ്മ (69) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​റ്റ​ശേ​ഖ​ര​മം​ഗലം ​ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആ​ര്യ​ങ്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ ബ​സി​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഇ​രു​വ​രും ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ​ക്കു സ​മീ​പം വ​രെ എ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.