നെയ്യാറ്റിന്‍കര : പടുകൂറ്റന്‍ പൂക്കളമൊരുക്കി നെല്ലിമൂട് പൗരാവലി ആന്‍ഡ് സാംസ്കാരിക വേദി. കഴിഞ്ഞ 27 വര്‍ഷമായി അത്തപ്പൂക്കളം സ്ഥിരമായി ഒരുക്കുന്ന കൂട്ടായ്മ ഇക്കുറി ലോകറെക്കോര്‍ഡ് നേടാനായാണ് പടുകൂറ്റന്‍ പൂക്കളം തയാറാക്കിയത്.
വയനാട് ദുരിതബാധിതര്‍ക്കായി ഫണ്ട് സമാഹരണവും പൂക്കളം തയാറാക്കലിനു പിറകിലുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ സന്ദര്‍ശകര്‍ക്ക് പൂക്കളം കാണാവുന്നതാണ്. അതോടൊപ്പം വിവിധ പരിപാടികള്‍ അടങ്ങിയ മൂന്നു ദിവസത്തെ എക്സ്പോ ഇന്ന് സമാപിക്കും.