ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു
1340054
Wednesday, October 4, 2023 4:50 AM IST
നെടുമങ്ങാട്: ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ പെരുന്നാളിനു മുന്നോടിയായി മേജർ അതിഭദ്രാസമിതി നെടുമങ്ങാട് വൈദിക ജില്ലയിൽ അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു. സെന്റ് ജെറോം മലങ്കര ദേവാലത്തോടു ചേർന്ന ബഥനി ഐടിയിൽ നടത്തിയ യോഗം റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ ഉദ്ഘാടനം ചെയ്തു.
പ്രാർഥനയിലും വിശുദ്ധ കുർബാനയിലും പാവങ്ങളെ കരുതുന്നതിലും ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകിയ ആചാര്യ ശ്രേഷ്ഠനായിരുന്നു ഭാഗ്യസ്മരണർഹാനായ ബെനഡിക്ട് മാർ ഗ്രിഗോറിയോസെന്ന് റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ പറഞ്ഞു.
നെടുമങ്ങാട് ജില്ലാ വികാരി റവ. ഡോ. തോമസ് പ്രമോദ് ഒഐസി മാർ ഗ്രിഗോറിയോസ് ഇന്നലകളിൽ എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു. മേജർ അതിഭദ്രാസന പ്രസിഡന്റ് റെജിമോൻ വർഗീസ് അധ്യക്ഷ വഹിച്ച യോഗത്തിൽ ഗീവർഗീസ് നെടിയത്ത് റമ്പാൻ, മുരളീദാസ് കീഴതിൽ, ജോൺ അരശുമൂട്, സിന്ധു, ഷിബി ഷെല്ലി, സത്യൻ കുളപട എന്നിവർ പ്രസംഗിച്ചു.