കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ 105 ഗ്രാം എംഡിഎംഎയുമായി യുവാവ് ഡാൻസാഫിന്റെ പിടിയിൽ. തൃശൂർ സ്വദേശി കെ.എസ്. നിധിൻ ആണ് പിടിയിലായത്. ചേരാനെല്ലൂർ ജംഗ്ഷന് സമീപത്തു നിന്നാണ് ഡാൻസാഫ് സംഘം നിധിനെ പിടികൂടിയത്.
കാക്കനാട് വള്ളത്തോൾ പടിയിൽ സാക്സ് സോല്യൂഷൻസ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. സിസിടിവി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു നൽകുന്ന സ്ഥാപനം ആണിത്.
ജോലി ആവശ്യത്തിനായി ഇയാൾ ബംഗളൂരുവിൽ സ്ഥിരമായി പോകാറുണ്ടെന്നും അവിടെ നിന്ന് ലഹരി വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഡാൻസാഫ് സംഘം വ്യക്തമാക്കി.
Tags : Youth arrested MDMA