Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : MDMA

Pathanamthitta

ബം​ഗ​ളൂ​രു​വി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: ബം​ഗ​ളൂ​രു​വി​ലെ ടാ​ക്‌​സി ഡ്രൈ​വ​റാ​യ യു​വാ​വ് എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ല്‍. ആ​റ​ന്മു​ള മാ​ല​ക്ക​ര തു​ണ്ടി​മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ രാ​ഹു​ല്‍ മോ​ഹ​ന്‍ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​വ​ല്ല - കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ മാ​രാ​മ​ണ്‍ നെ​ടും​പ്ര​യാ​റി​ല്‍ സ്റ്റോ​പ്പ് എ​ന്‍ ഷോ​പ്പ് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ല്‍ നി​ന്നു​മാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ‍​യാ​ൾ ടൂ​റി​സ്റ്റ് ബ​സി​ല്‍ ക​ഞ്ചാ​വു​മാ​യി നെ​ടു​ന്പ്ര​യാ​റി​ല്‍ എ​ത്തി​യ​താ​യു​ള​ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​ന്‍​സാ​ഫ് ടീം ​യു​വാ​വി​നെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​യി​പ്രം പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ർ. രാ​ജീ​വ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​യാ​ളു​ടെ കൈ​വ​ശം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 20. 84 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

Kerala

നെ​ടു​മ്പാ​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി ഐ​ടി വി​ദ്യാ​ർ​ഥി പി​ടി​യി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ൻ ല​ഹ​രി വേ​ട്ട. 400 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഐ​ടി വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. കാ​യം​കു​ളം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആ​ല​പ്പു​റ​ത്ത് ശി​വ​ശ​ങ്ക​ർ (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

റൂ​റ​ൽ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്നാ​ണ് ശി​വ​ശ​ങ്ക​റി​നെ പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ൽ പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ല​ഹ​രി വ​സ്തു ക​ണ്ടെ​ത്തി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​ഹേ​മ​ല​ത​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ത്ത് വി​ൽ​പ്പ​ന​ക്കെ​ത്തി​ച്ച​പ്പോ​ഴ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

District News

വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി ആറ് യുവാക്കൾ പി ടിയിൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ബാ​വ​ലി ചെ​ക്പോ​സ്റ്റി​ന് സ​മീ​പം എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ആ​റ് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​യ​ക്കു​മ​രു​ന്നു​മാ​യി ചെ​ക്‌​പോ​സ്റ്റ് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്
ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ആ​റ് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ അ​ര്‍​ബാ​സ്(37), ഉ​മ​ര്‍ ഫാ​റൂ​ഖ് (28), മു​ഹ​മ്മ​ദ് സാ​ബി (28), ഇ​സ്മ​യി​ല്‍ (27), ഉം​റ​സ് ഖാ​ന്‍ (27), സൈ​ദ് സി​ദ്ധി​ഖ് (27) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും അ​തി​ര്‍​ത്തി​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പോ​ലീ​സു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ബാ​വ​ലി ചെ​ക്‌​പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ആ​റം​ഗ​സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് ഗ്രാം ​എം​ഡി​എം​എ​യും ര​ണ്ട് ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പ്ര​തി​ക​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പ​ന​മ​രം പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. സ​ന്തോ​ഷ് മോ​ന്‍, തി​രു​നെ​ല്ലി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജി​മോ​ന്‍ പി. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച കെ​എ 41 എം.​ബി 5567 ന​മ്പ​ര്‍ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന; യു​വാ​വി​നെ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

 

 

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ ഉ​ള്‍​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ നി​ര​വ​ധി​ക്കേ​സു​ക​ളി​ല്‍​പ്പെ​ട്ട യു​വാ​വി​നെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി ജ​യി​ല​ല​ട​ച്ചു.

വ​ള്ള​ക്ക​ട​വ് പു​ത്ത​ന്‍​പാ​ലം സ്വ​ദേ​ശി ന​ഹാ​സി​നെ(37) ആ​ണ് പി​റ്റ് എ​ന്‍​ഡി​പി​എ​സ് നി​യ​മ പ്ര​കാ​രം ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ടു​ത്തി​ടെ​യും ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി​യി​രു​ന്നു. സ​മൂ​ഹ​ത്തി​ന് ദോ​ഷം വ​രു​ത്തു​ന്ന രീ​തി​യി​ലാ​ണ് ഇ​യാ​ളു​ടെ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Kerala

കോ​ട്ട​ക്ക​ലി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ വ​ൻ ല​ഹ​രി​വേ​ട്ട

 

 

മ​ല​പ്പു​റം: കോ​ട്ട​ക്ക​ലി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി വ​ൻ എം​ഡി​എം​എ വേ​ട്ട. 136 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍, റ​ഫീ​ഖ് എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചെ​ന​ക്ക​ലി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം വ​ച്ചാ​ണ് വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 22 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​രു​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2022-ല്‍ 780 ​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​രു​ണ്‍ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്.

ല​ഹ​രി വി​ല്‍​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 9,000 രൂ​പ​യും എം​ഡി​എം​എ വി​ല്‍​പ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര ബൈ​ക്കും ക​ണ്ടെ​ടു​ത്തു.

കോ​ട്ട​ക്ക​ല്‍ രാ​ജാ​സ് സ്‌​കൂ​ള്‍ റോ​ഡി​ല്‍ തോ​ക്കാം​പാ​റ​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും എം​ഡി​എം​എ വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന റ​ഫീ​ഖി​ല്‍ നി​ന്ന് 104.1 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.

Kerala

കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

 

 

കൊ​ച്ചി: കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് 57 ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് ചെ​ർ​പു​ള​ശേ​രി വാ​ഴൂ​ർ പാ​റ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ബ്‌​ദു​ൾ മ​ഹ​റൂ​ഫ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ണാ​ഘോ​ഷ​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി ല​ഹ​രി ഇ​ട​പാ​ട് ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത് മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി​യി​ലെ ഇ​ട​പാ​ടു​കാ​ർ​ക്ക് വി​ൽ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് എം​ഡി​എം​എ എ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ച​ങ്ങാ​നാ​ശേ​രി​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി വി​ദ്യാ​ർ​ഥി പി​ടി​യി​ൽ

കോ​ട്ട​യം: ച​ങ്ങാ​നാ​ശേ​രി​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മാ​മൂ​ട് സ്വ​ദേ​ശി ആ​കാ​ശ് മോ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 10 ഗ്രാം ​എം​ഡി​എം​എ​യും ഒ​രു കി​ലോ ക​ഞ്ചാ​വും പി​ടി​കൂ​ടി. ബം​ഗ​ളൂ​രു​വി​ൽ വി​ദ്യാ​ർ​ഥി​യാ​ണ് ആ​കാ​ശ്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്ന​ത്.

ഓ​ണ​ത്തി​ന് വി​ൽ​പ്പ​ന​യ്ക്കാ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നു ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു നീ​ക്കം

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി കെ.​പി. തോം​സ​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്ഒ ബി. ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ജെ. ​സ​ന്ദീ​പ്, എ​സ്ഐ ര​തീ​ഷ് പി.​എ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ മാ​രാ​യ തോ​മ​സ് സ്റ്റാ​ൻ​ലി, അ​ജേ​ഷ്, ടോ​മി സേ​വി​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ മാ​രാ​യ ഷി​ജി​ൻ, നി​യാ​സ് എം.​എ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​യെ ച​ങ്ങ​നാ​ശേ​രി എ​സ്.​ബി കോ​ള​ജ് ഭാ​ഗ​ത്തു നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

കൊ​ച്ചി​യി​ൽ വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ ആ​ളൂ​ര്‍ ഉ​മ്മി​ക്കു​ഴി വീ​ട്ടി​ല്‍ ആ​ല്‍​വി​ന്‍ റി​ബി (21), ആ​ല​പ്പു​ഴ എ​സ്എ​ല്‍ പു​രം മ​ഠ​ത്തി​ങ്ക​ല്‍ എം.​ബി. അ​തു​ല്‍ (20) എ​ന്നി​വ​രെ​യാ​ണ് നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി കെ.​എ. അ​ബ്ദു​ല്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം ഇ​ന്നു പു​ല​ര്‍​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​മ​ശേ​രി ഹി​ദാ​യ​ത്ത് ന​ഗ​റി​ലെ വി​മു​ക്തി സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍ നി​ന്ന് 10.54 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ ക​ള​മ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി.

Kerala

കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് ഐ​ടി ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ട് ഐ​ടി ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ. സ്വ​ദേ​ശി​നി ഫ​രീ​ദ, മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ശി​വ​ജി​ത്ത് ശി​വ​ദാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ല് ഗ്രാം ​എം​ഡി​എം​എ​യും 30 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ല​ക്ഷ​ദ്വീ​പ് പ​ള്ളി​മു​ക്കി​ലെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ളം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

കോട്ടക്കലിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ; ലഹരിമാഫിയക്കെതിരെ കർശന നടപടി

കോട്ടക്കൽ ടൗണിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതികൾക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ജില്ലയിൽ ലഹരി ഉപയോഗവും വിപണനവും വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് സൂചന.

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്കും ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

District News

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. അ​യ്മ​നം, മ​രി​യ​തു​രു​ത്ത് ജി​ഷ്ണു (34), ആ​ർ​പ്പൂ​ക്ക​ര പൊ​ങ്ങം​കു​ഴി പി.​കെ. അ​മ​ൽ ( 25) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ല്പ​ന​യ്ക്കാ​യി പ്ലാ​സ്റ്റി​ക് ക​വ​റി​ൽ സൂ​ക്ഷി​ച്ച എം​ഡി​എം​എ ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​സ്ഐ എം.​പി. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്തി വ​ര​വെ മ​ണ്ണൊ​ത്തു​ക​വ​ല ഭാ​ഗ​ത്തെ ബ​സ്‌​സ്റ്റോ​പ്പി​ൽ ഇ​രു​ന്ന യു​വാ​ക്ക​ളെ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​യാ​യ അ​മ​ൽ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ൽ ലി​സ്റ്റി​ൽ പെ​ട്ട​യാ​ളാ​ണ്. ഇ​വ​രി​ൽ​നി​ന്നും 1.29 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

District News

വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

കോ​​ട്ട​​യം: വി​​ൽ​​പ്പ​​ന​​യ്ക്കാ​​യി എ​​ത്തി​​ച്ച എം​​ഡി​​എം​​എ​​യു​​മാ​​യി മൂ​​ന്ന് യു​​വാ​​ക്ക​​ൾ അ​​റ​​സ്റ്റി​​ൽ. ഗാ​​ന്ധി​​ന​​ഗ​​ർ ഉ​​ണ്ണി ഈ​​ശോ പ​​ള്ളി​​ക്കു സ​​മീ​​പ​​ത്തു​നി​​ന്നാ​​ണ് എം​​ഡി​​എം​​എ വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യ മാ​​ഞ്ഞൂ​​ർ കാ​​രി​​വേ​​ലി​പ്പ​​റ​​മ്പി​​ൽ സ​​നീ​​ഷ്(38), ആ​​ർ​​പ്പൂ​​ക്ക​​ര മു​​ള​​യ്ക്ക​​ൽ വീ​​ട്ടി​​ൽ അ​​നൂ​​പ് (30), ആ​​ർ​​പ്പൂ​​ക്ക​​ര ത​​ട​​ത്തി​​ൽ​​പ​​റ​​മ്പി​​ൽ നൗ​​ഫ​​ൽ എ​​ന്നി​​വ​​രെ​ ജി​​ല്ലാ ഡാ​​ൻ​​സാ​​ഫ് ടീ​​മും​​ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സും ചേ​​ർ​​ന്ന് പി​​ടി​​കൂ​​ടി​​യ​​ത്.

ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ൽ​​ഹ​​മീ​​ദി​​ന് ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് സം​​ഘം പി​​ടി​​യി​​ലാ​​യ​​ത്. പ്ര​​തി​​ക​​ളി​​ൽ​നി​​ന്ന് 04.18 ഗ്രാം ​​എം​​ഡി​​എം​​എ ക​​ണ്ടെ​​ടു​​ത്തി​​ട്ടു​​ണ്ട്. പ്ര​​തി​​ക​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

District News

എം​ഡി​എം​എ​യു​മാ​യി ല​ഹ​രി​ ഇ​ട​നി​ല​ക്കാ​ര​ൻ പി​ടി​യി​ൽ

കോ​ട്ട​യം: എം​ഡി​എം​എ​യു​മാ​യി ല​ഹ​രി​വി​ല്പ​ന സം​ഘ​ത്തി​ലെ  ഇ​ട​നി​ല​ക്കാ​ര​നെ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സും ചേ​ര്‍ന്നു പി​ടി​കൂ​ടി. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യാ​യ കി​ര​ണ്‍ മ​നോ​ജ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നും 12 ഗ്രാം ​എം​ഡി​എം​എ​ ക​ണ്ടെ​ടു​ത്തു. 20 കി​ലോ​ഗ്രാം ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​യ രാ​സ​ല​ഹ​രി​യാ​ണ് ഇ​യാ​ള്‍ കൈ​വ​ശം വ​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 


ബം​ഗ​ളൂ​രു​വി​ല്‍നി​ന്നാ​ണ് ഇ​യാ​ള്‍ എം​ഡി​എം​എ കോ​ട്ട​യ​ത്ത് എ​ത്തി​ക്കു​ന്ന​ത്. തു​ട​ര്‍ന്ന് ഇ​വി​ടെ​യു​ള്ള ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ക്ക് ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്. ഇ​തി​ന് വി​ദ്യാ​ര്‍ഥി​ക​ളും യു​വാ​ക്ക​ളും അ​ട​ങ്ങു​ന്ന ഒ​രു സം​ഘ​ത്തെ ഇ​യാ​ള്‍ നി​യോ​ഗി​ച്ചി​രു​ന്നു. കൂ​ട്ടാ​ളി​ക​ളു​ടെ ഈ ​സം​ഘ​ത്തെ പി​ടി​കൂ​ടാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.


ഒ​രു മാ​സം മു​മ്പ് ഇ​യാ​ളു​ടെ പ്ര​ധാ​ന കൂ​ട്ടാ​ളി​യെ സ​മാ​ന​കേ​സി​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ​ക്കു​റി​ച്ചു പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ച​ത്. കോ​ട്ട​യം ഡി​വൈ​എ​സ്പി കെ.​ജി. അ​നീ​ഷ്, നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ്, ഈ​സ്റ്റ് എ​സ്എ​ച്ച്ഒ യു. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ​മാ​രാ​യ പ്ര​വീ​ണ്‍, മ​നോ​ജ്, പ്രീ​തി, പ്ര​ദീ​പ്, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ ര​മേ​ശ​ന്‍, ക​ഹാ​ര്‍, കി​ഷോ​ര്‍, ഡാ​ന്‍സാ​ഫ് ടീ​ം എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest News

Up