മലപ്പുറം: പോത്തുകല്ലിൽ ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് പണം കവര്‍ന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. എടക്കര ചാത്തമുണ്ടയിലെ ഉബൈദുല്ല (23), പോത്തുകല്ല് കുട്ടന് കുളംകുന്നിലെ അരുണ്‍ജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.
പോത്തുകല്ല് പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികൾ എവിടെയെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഞായറാഴ്ച രാത്രി പത്തോടെ പോത്തുകല്ല് പീപ്പിള്‍സ് വില്ലേജ് റോഡില്‍ വച്ചാണ് പ്രതികൾ പിടിച്ചുപറിയും ആക്രമവും പ്രതികള്‍ നടത്തിയത്. ഹോട്ടല്‍ ഉടമയുടെ 4500 രൂപയും പിടിച്ചുപറിച്ചു. തെളിവെടുപ്പിന് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags : arrest