കോഴിക്കോട്: പേരാമ്പ്രയിൽ പോലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ സർക്കാരിനും പോലീസിനും എതിരെ രൂക്ഷ വിമർശനവുമായി ടി. സിദ്ദിഖ് എംഎൽഎ. സംഭവത്തിൽ വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പോലീസിന്റെയും മുഖമാണെന്നാണ് സിദ്ദിഖ് പറഞ്ഞത്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രവർത്തകന്റെ ചിത്രം പങ്കുവച്ചായിരുന്നു വിമർശനം. ഇതിവിടെ തീരില്ല, ഇത് ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു. വികൃതമായത് സർക്കാരിന്റെയും പോലീസിന്റെയും മുഖം; പോരാളിയുടേതല്ല- ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
യുഡിഎഫ്-സിപിഎം സംഘർഷത്തെ തുടർന്ന് നടന്ന ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പോലീസ് ലാത്തി വീശിയത്.
Tags : shafi parambil t sidhique udf cpm clash