കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് യാത്രക്കാരിക്ക് തെറിച്ചുവീണ് പരിക്കേറ്റു. കോതമംഗലത്ത് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസ് താമരശേരി താലൂക്ക് ആശുപത്രിക്ക് സമീപമെത്തിയപ്പോഴാണ് സംഭവം.
അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് പെട്ടെന്ന് കെഎസ്ആര്‍ടിസിയെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഡ്രൈവര്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബസിനുള്ളില്‍ തെറിച്ചുവീണ യാത്രക്കാരിയുടെ തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ യാത്രക്കാരിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags : ksrtc