x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ പ്ര​തി​ഭ: രാ​ഷ്‌ട്രപ​തി


Published: October 24, 2025 02:57 AM IST | Updated: October 24, 2025 02:57 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്ത്യ​​​​യു​​​​ടെ പ​​​​ത്താ​​​​മ​​​​ത് രാ​​​​ഷ്‌ട്രപ​​​​തി​​​​യാ​​​​യി​​​​രു​​​​ന്ന കെ.ആ​​​​ർ. നാ​​​​രാ​​​​യ​​​​ണ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ മൂ​​​​ല്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ച വ്യ​​​​ക്തി​​​​ത്വ​​​​വും ലാ​​​​ളി​​​​ത്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​വും ആ​​​​യി​​​​രു​​​​ന്നെ​​​​ന്ന് രാ​​​​ഷ്‌ട്രപ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു പ​​​​റ​​​​ഞ്ഞു.

പ്ര​​​​മു​​​​ഖ രാ​​​​ഷ്‌ട്ര​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​നും ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ജീ​​​​വി​​​​തം സ​​​​മ​​​​ത്വം, സ​​​​ത്യ​​​​സ​​​​ന്ധ​​​​ത, പൊ​​​​തു​​​​സേ​​​​വ​​​​നം എ​​​​ന്നീ മൂ​​​​ല്യ​​​​ങ്ങ​​​​ൾ മു​​​​റു​​​​കെ​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​ണ്. രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ സ്ഥാ​​​​പി​​​​ച്ച മു​​​​ൻ രാ​​​​ഷ്ട്ര​​​​പ​​​​തി കെ.​​​​ആ​​​​ർ. നാ​​​​രാ​​​​യ​​​​ണ​​​​ന്‍റെ പ്ര​​​​തി​​​​മ അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഷ്‌ട്രപ​​​​തി.

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി​​​​ക്കും വേ​​​​ണ്ടി കെ.​​​​ആ​​​​ർ. നാ​​​​രാ​​​​യ​​​​ണ​​​​ൻ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ എ​​​​ന്നും ഓ​​​​ർ​​​​മി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്. അ​​​​ച​​​​ഞ്ച​​​​ല​​​​മാ​​​​യ സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ ശ​​​​ക്തി​​​​യി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ് കെ.​​​​ആ​​​​ർ. നാ​​​​രാ​​​​യ​​​​ണ​​​​ൻ രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ പ​​​​ദ​​​​വി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​ർ​​​​വീ​​​​സി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക ജീ​​​​വി​​​​ത​​​​ത്തി​​​​ലും സ​​​​മാ​​​​ധാ​​​​നം, നീ​​​​തി, സ​​​​ഹ​​​​ക​​​​ര​​​​ണം എ​​​​ന്നീ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളാ​​​​ണ് കെ.​​​​ആ​​​​ർ. നാ​​​​രാ​​​​യ​​​​ണ​​​​ൻ ഇ​​​​ന്ത്യ​​​​ക്കു വേ​​​​ണ്ടി ലോ​​​​ക​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​നു​​​​ഷ്യ​​​​ന്‍റെ​​​​യും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ള്ള പ​​​​ങ്കി​​​​ന് അ​​​​ദ്ദേ​​​​ഹം ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കി. സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​തം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച അ​​​​ദ്ദേ​​​​ഹം ഭാ​​​​വി ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​കു​​​​ന്ന നേ​​​​തൃ​​​​ഗു​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തീ​​​​ക​​​​മാ​​​​ണ്. ധാ​​​​ർ​​​​മി​​​​ക​​​​ത, സ​​​​ത്യ​​​​സ​​​​ന്ധ​​​​ത, അ​​​​നു​​​​ക​​​​മ്പ, ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ മ​​​​നോ​​​​ഭാ​​​​വം എ​​​​ന്നി​​​​വ അ​​​​ദ്ദേ​​​​ഹം എ​​​​ന്നും ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​ങ്ങ​​​​ളും ജീ​​​​വി​​​​ത​​​​സ​​​​ന്ദേ​​​​ശ​​​​വും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള പാ​​​​ത​​​​യി​​​​ൽ എ​​​​ന്നും മാ​​​​ർ​​​​ഗ​​​​ദീ​​​​പ​​​​മാ​​​​കും. രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ കെ.​​​​ആ​​​​ർ. നാ​​​​രാ​​​​യ​​​​ണ​​​​ന്‍റെ പ്ര​​​​തി​​​​മ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ്‌​​​​നേ​​​​ഹാ​​​​ദ​​​​ര​​​​വ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്ന് രാ​​​​ഷ്‌ട്രപ​​​​തി പ​​​​റ​​​​ഞ്ഞു.

മു​​​​ൻ രാ​​​​ഷ്‌ട്രപ​​​​തി​​​​മാ​​​​രു​​​​ടെ ഓ​​​​ർ​​​​മ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ഈ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് തു​​​​ട​​​​ക്കംകു​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ മു​​​​ൻ രാ​​​​ഷ്‌ട്രപ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദി​​​​ന് രാ​​​​ഷ്‌ട്രപ​​​​തി ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു. കെ.​​​​ആ​​​​ർ. നാ​​​​രാ​​​​യ​​​​ണ​​​​ന്‍റെ പ്ര​​​​തി​​​​മ അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ൽ അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ടെ​​​​ന്നും രാ​​​​ഷ്‌ട്രപ​​​​തി പ​​​​റ​​​​ഞ്ഞു.


ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ൻ രാ​​​​ഷ്‌ട്രപ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദ്, ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​ർ, ബീ​​​​ഹാ​​​​ർ ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ പ​​​​ത്നി അ​​​​ന​​​​ഘ അ​​​​ർ​​​​ലേ​​​​ക്ക​​​​ർ, മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി, ജി.​​​​ആ​​​​ർ. അ​​​​നി​​​​ൽ, വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ, പി. ​​​​പ്ര​​​​സാ​​​​ദ്, രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി, സ്പീ​​​​ക്ക​​​​ർ എ.​​​​എ​​​​ൻ. ഷം​​​​സീ​​​​ർ, മേ​​​​യ​​​​ർ ആ​​​​ര്യ രാ​​​​ജേ​​​​ന്ദ്ര​​​​ൻ, എം​​​​പി​​​​മാ​​​​രാ​​​​യ ശ​​​​ശി ത​​​​രൂ​​​​ർ, അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്, ആ​​​​ന്‍റ​​​​ണി രാ​​​​ജു എം​​​​എ​​​​ൽ​​​​എ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ അ​​​​തി​​​​ഥി മ​​​​ന്ദി​​​​ര​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള സ്ഥ​​​​ല​​​​ത്താ​​​​ണ് കെ.​​​​ആ​​​​ർ. നാ​​​​രാ​​​​യ​​​​ണ​​​​ന്‍റെ മൂ​​​​ന്ന​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള അ​​​​ർ​​​ധ​​​​കാ​​​​യ പ്ര​​​​തി​​​​മ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​മാ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല. ഫൈ​​​​ൻ ആ​​​​ർ​​​​ട്സ് കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പ്ര​​​​ഫ. ഇ.​​​​കെ. നാ​​​​രാ​​​​യ​​​​ണ​​​​ൻ കു​​​​ട്ടി​​​​യു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ശി​​​​ല്പി സി​​​​ജോ​​​​യാ​​​​ണ് പ്ര​​​​തി​​​​മ​​​​യു​​​​ടെ രൂ​​​​പ​​​​ക​​​ല്പ​​​ന ചെ​​​യ്ത​​​ത്.

Tags : K.R. Narayan Droupadi Murmu

Recent News

Up