x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഡോ.​ബി. അ​ശോ​കി​ന്‍റെ ഹ​ര്‍​ജി​യി​ൽ വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണം: സി​എ​ടി​യോ​ടു ഹൈ​ക്കോ​ട​തി


Published: September 23, 2025 06:55 AM IST | Updated: September 23, 2025 06:55 AM IST

 

 

കൊ​ച്ചി: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡോ.​ബി. അ​ശോ​ക് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഗ​വ​ര്‍​ണ​റെ ക​ക്ഷി ചേ​ര്‍​ത്ത​തി​ല​ട​ക്കം കേ​ന്ദ്ര അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ (സി​എ​ടി ) വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

അ​ശോ​കി​ന്‍റെ സ്ഥ​ലം മാ​റ്റം ത​ട​ഞ്ഞ സി​എ​ടി ഉ​ത്ത​ര​വി​ട്ട​തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു വി​ഷ​യം തു​ട​ര്‍​ച്ച​യാ​യി പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ന്‍ ജാം​ദാ​ര്‍, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ഒ​രേ കാ​ര്യ​ത്തി​ല്‍ സ​മാ​ന്ത​ര നി​യ​മ​ന​ട​പ​ടി അ​ഭി​കാ​മ്യ​മ​ല്ലെ​ന്നു വി​ല​യി​രു​ത്തി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം എ​ന്താ​ണെ​ന്ന് അ​റി​യേ​ണ്ട​തു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ട്രൈ​ബ്യൂ​ണ​ല്‍ വി​ഷ​യം പ​രി​ഗ​ണി​ച്ചു.

ഗ​വ​ര്‍​ണ​റെ ക​ക്ഷി ചേ​ര്‍​ത്ത​തി​ല​ട​ക്കം സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​പ്പ് ഉ​ന്ന​യി​ച്ചു. ട്രൈ​ബ്യൂ​ണ​ലി​ല്‍ ഇ​ന്നും വാ​ദം തു​ട​രും. സ്ഥ​ലം മാ​റ്റം ചോ​ദ്യം ചെ​യ്തു ബി.​അ​ശോ​ക് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഗ​വ​ര്‍​ണ​റെ ക​ക്ഷി ചേ​ര്‍​ത്ത​ത​ട​ക്കം തെ​റ്റാ​ണെ​ന്നാ​ണു സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

Tags : high Court Dr. B. Ashok petitio

Recent News

Up