തിരുവനന്തപുരം: ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോ സയൻസസിന്റെ (ഐഎഎൻ) 43-ാമത് വാർഷിക സമ്മേളനം നാളെ മുതൽ നവംബർ ഒന്നുവരെ കോവളത്ത് നടക്കും.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ബ്രിക്ആർജിസിബി) യുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കോവളം ഉദയ സമുദ്ര ഹോട്ടലിൽ നടക്കുന്ന നാലു ദിവസത്തെ സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും അണിനിരക്കും.
നാഡീ സംബന്ധമായ രോഗങ്ങൾ, മസ്തിഷ്ക വൈകല്യങ്ങൾ എന്നിവയിലെ പുതിയ ഗവേഷണങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും നടക്കും.
Tags : Neurosciences Academy of Neurosciences Annual Conference