x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

കവർച്ചാശ്രമത്തിനിടയിൽ വെള്ളംകുടി ബാബു പി​ടി​യിൽ


Published: October 25, 2025 06:11 AM IST | Updated: October 25, 2025 06:11 AM IST

കൊ​ട്ടാ​ര​ക്ക​ര: ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ട​യി​ൽ മോ​ഷ്ടാ​വ് പി​ടി​യി​ൽ. വ​യ​ക്ക​ൽ ക​മ്പം​കോ​ട് മാ​പ്പി​ള​വീ​ട്ടി​ൽ ജേ​ക്ക​ബി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ മോ​ഷ്ടാ​വ് വെ​ള്ളം​കു​ടി ബാ​ബു എ​ന്ന ബാ​ബു(55) വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

മ​ര​ണ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വീ​ടു​പൂ​ട്ടി ജേ​ക്ക​ബും കു​ടും​ബ​വും പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണ ശ്ര​മം. അ​ടു​ക്കി​ള​ഭാ​ഗ​ത്തേ​ക്കു പ​തു​ങ്ങി​യെ​ത്തു​ന്ന മോ​ഷ്ടാ​വി​നെ സി​സി​ടി​വി കാ​മ​റി​യി​ലൂ​ടെ ഗ​ൾ​ഫി​ലു​ള്ള ജേ​ക്ക​ബി​ന്‍റെ മ​ക​ൾ ക​ണ്ടു. ഉ​ട​ൻ ത​ന്നെ ഫോ​ണി​ലൂ​ടെ വി​വ​രം ജേ​ക്ക​ബി​നെ അ​റി​യി​ച്ചു. ജേ​ക്ക​ബ് അ​യ​ൽ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചു.

അ​ടു​ക്കി​ള​യു​ടെ പൂ​ട്ട് ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ബാ​ബു. നാ​ട്ടു​കാ​രെ ക​ണ്ട് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ബാ​ബു​വി​നെ അ​വ​ർ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന് കൈ​മാ​റി. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ബാ​ബു ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യി​ട്ട് കു​റ​ച്ചു നാ​ളേ ആ​യി​ട്ടു​ള്ളൂ എ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

Tags : Robbery Theft

Recent News

Up