പുത്തന്‍കുരിശ്: കാലം ചെയ്ത ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിന് ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ തുടക്കമായി.
പ്രാരംഭ ദിവസമായ ഇന്നലെ മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിച്ചു. തുടർന്ന് അനുസ്മരണ സന്ദേശവും കബറിങ്കൽ ധൂപപ്രാർത്ഥനയും നടന്നു.
കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന് കടയ്ക്കനാട് സെന്റ് ജോർജ് അരമന കത്തീഡ്രലിൽ നിന്നാരംഭിച്ച ശ്രേഷ്ഠ ബാവായുടെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള വാഹന റാലിക്ക് പാത്രിയർക്കാ സെന്ററിൽ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ ഈവാനിയോസ്, ഏലിയാസ് മാർ അത്താനാസിയോസ്, യാക്കോബ് മാർ അന്തോണിയോസ്, സഭാ അത്മായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, വൈദികർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് വൈകിട്ട് ആറിന് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടന്നു.
Tags : Baselios Thomas I Local News Nattuvishesham Ernakulam