കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ റോസയുടെ തിരുനാളിന് വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ കൊടിയേറ്റുന്നു.
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ റോസയുടെ തമുക്ക് പെരുന്നാൾ ആഘോഷിച്ചു. രാവിലെ 5.45ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ തിരുനാൾ കൊടിയേറ്റി. തുടർന്ന് തിരുനാൾ നേർച്ചയായ തമുക്ക് വികാരി ആശീർവദിച്ചു.
സഹ വികാരിമാരായ ഫാ. ജസ്റ്റിൻ ചേറ്റൂർ, ഫാ. മാത്യു എടാട്ട്, ഫാ. ജോൺ മറ്റപ്പിള്ളി,കൈക്കാരന്മാരായ ജോയ്സ് മുണ്ടയ്ക്കൽ, ബെന്നി ചിറ്റൂപ്പറമ്പിൽ, ജോബി പാറങ്കിമാലിൽ, പിതൃവേദി പ്രസിഡന്റ് സോണി പാമ്പയ്ക്കൽ, സെക്രട്ടറി ജിജോ അറയ്ക്കൽ പാരീഷ് കൗൺസിലേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Ernakulam