അതിരന്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് ഫ്രാൻസിസ് ജോർജ് എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച സ്മാർട്ട് ഇന്ററാക
അതിരമ്പുഴ: ഫ്രാൻസിസ് ജോർജ് എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് നാല് സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ അനുവദിച്ചു.
പാനലുകളുടെ സ്വിച്ചോൺ കർമം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, പ്രിൻസിപ്പൽ ബിനു ജോൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കുര്യൻ, അഡ്വ. മൈക്കിൾ ജയിംസ്, രെഞ്ചു ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.