സെന്റ് തെരേസാസ് കോളജ് അധികൃതർ രാഷ്ട്രപതിക്കായി സജ്ജമാക്കിയ സമ്മാനങ്ങൾ.
കൊച്ചി: ശതാബ്ദിയാഘോഷത്തിന് എത്തിയ രാഷ്ട്രപതിയെ സെന്റ് തെരേസാസ് കോളജ് സ്വീകരിച്ചത് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അമൂല്യ ഉപഹാരങ്ങള്‍ സമ്മാനിച്ചായിരുന്നു. ഇന്ത്യന്‍ കരകൗശല വിദ്യയുടെ മകുടോദാഹരണങ്ങളായ ആറ് വ്യത്യസ്ത ഉപഹാരങ്ങളാണ് സമ്മാനിച്ചത്.
സങ്കീര്‍ണമായ ചിത്രപ്പണികളുള്ള ഒഡീഷയുടെ പാരമ്പര്യ കലാരൂപമായ പട്ടചിത്ര, ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ നിന്നുള്ള ലോകപ്രശസ്തമായ പട്ടോള, പുരാതന ഇന്ത്യന്‍ പാരമ്പര്യ വിനോമായ ബാഗ് ബക്കര്‍, രാഗ് മല്‍ഹാര്‍ എന്ന ശുദ്ധമായ സുഗന്ധതൈലം, പ്രത്യേക രൂപകല്‍പ്പന ചെയ്ത കാഞ്ചീപുരം പട്ടുസാരി, ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖുര്‍ജ നഗരത്തില്‍ നിര്‍മിക്കുന്ന പരമ്പരാഗതമായ മണ്‍പാത്രമായ ഖുര്‍ജ പോട്ടറി കപ്പ് എന്നിവയാണ് കൊച്ചിയിലെത്തിയ രാഷ്ട്രപതിക്ക് സമ്മാനിച്ചത്.
Tags : Indian President Droupadi Murmu