x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സുകുമാരൻ നായരുടെ നിലപാട മാറ്റത്തിൽ പ്രതിഷേധം; എൻ എസ്എസ് അംഗത്വം രാജിവച്ച് കുടുംബം


Published: September 26, 2025 12:26 PM IST | Updated: September 26, 2025 12:26 PM IST

കോട്ടയം: ശബരിമല വിഷയത്തിലെ സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്ര തിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജി വച്ച് കുടുംബം. ചങ്ങനാശേരി പുഴവാതി ൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്.
പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്. സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറ ഞ്ഞു.
എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം. കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിൻ്റിനും രാജിക്കത്ത് കൈമാറി. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്‌വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെ ന്നും കത്തിൽ പറയുന്നു.

Tags : kottayam sukumarannair nss

Recent News

Up