പാലക്കാട്: പാലക്കാട് വീണ്ടും അനധികൃതമായി കടത്തിയ പണം പിടികൂടി. പാലക്കാട് നിന്ന് ഓട്ടോയില്‍ ഒറ്റപ്പാലത്തേക്ക് രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 2.30 കോടി രൂപയുമായി രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്.
നൂറണി സ്വദേശികളായ കൃഷ്ണൻ, ഹാരിസ് എന്നിവരാണ് പാലക്കാട് ടൗൺ സൗത്ത് പോലീസിന് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മേപ്പറമ്പ് ബൈപ്പാസിൽ വച്ചായിരുന്നു അറസ്റ്റ്.
ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സ്വർണ വ്യാപാരത്തിനായാണ് ഇരുവരും പണം കടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
Tags : smuggled