ചങ്ങനാശേരി എസ്ബി കോളജിലെ കുട്ടനാട് പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച പ്രഥമ കുട്ടനാട് വികസന, സംരംഭക പരിശീലന പദ്ധതി പ്രിന്‍സ
ചങ്ങനാശേരി: കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന നിധി പ്രയോജനപ്പെടുത്തി സംരംഭങ്ങളാരംഭിക്കാന്‍ കര്‍ഷകരെയും കര്‍ഷക കൂട്ടായ്മകളെയും പരിശീലിപ്പിക്കാനും തുടര്‍പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും എസ്ബി കോളജ് കുട്ടനാട് പഠന ഗവേഷണ കേന്ദ്രം.
പ്രഥമ കുട്ടനാട് വികസന സംരഭക പരിശീലന പദ്ധതി പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രഫ. റൂബിന് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
കാര്‍ഷിക അടിസ്ഥാന സൗകര്യവികസന പദ്ധതിയെക്കുറിച്ച് കുമരകം കൃഷിവിജ്ഞാന്കേന്ദ്ര ഹെഡ് ഡോ. ജി. ജയലക്ഷ്മി, അസിസ്റ്റന്റ് പ്രഫസർ ഡോ. എലിസബത്ത് കെ. ജോസഫ്, കേരള കൃഷി ഡയറക്ടറേറ്റിലെ പോസ്റ്റ് ഹാര്‍വസ്റ്റ് വിദഗ്ധ സൗമിത്രി കൃഷ്ണനുണ്ണി എന്നിവരും വായ്പാ വ്യവസ്ഥകളെക്കുറിച്ച് ലീഡ് ബാങ്ക് പ്രതിനിധി നീതു ശേഖറും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഫാ. മോഹന്‍ മുടന്താഞ്ഞാലില്, പാല രൂപതാ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓര്ഗനെെസേഷനുകളുടെ സിഇഒ വിമല്‍ ജോണി, ഡയറക്ടര്‍ ബോര്‍ഡ് അംഗം വര്‍ഗീസ് കണ്ണമ്പള്ളി, ഡോ.വി.ജി. നിഖില്‍, ജസ്റ്റിന് ബ്രൂസ്, അലക്സ് പെരുമാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Kuttanad Research Center Kottayam