ചങ്ങനാശേരി: എംസി റോഡില്‍ തുരുത്തി ഫൊറോന പള്ളിക്ക് സമീപം കാര്‍ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാര്‍ക്ക് നിസാര പരക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ ട്രാന്‍സ്ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വൈദ്യുതി പോസ്റ്റും ട്രാന്‍സ്ഫോർമറും തകര്‍ന്നു വീണു. അടിമാലി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പുതിയ പോസ്റ്റും ട്രാന്‍സ്ഫോർമറും സ്ഥാപിച്ചു.
Tags : Thuruthy