ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഖേദം രേഖപ്പെടുത്തി ബിസിസിഐ. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.
ബൈക്കിലെത്തിയ ഇൻഡോർ സ്വദേശി അഖീൽ ഖാൻ ഓസീസ് താരങ്ങളെ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. താരങ്ങൾ റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഉടൻ തന്നെ ഇരുവരും ടീം സെക്യൂരിറ്റി ഓഫീസറായ ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു. ഡാനി വിവരം പോലീസിൽ അറിയിച്ചു. ഇൻഡോർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രണ്ട് താരങ്ങളെയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി. ബിഎൻഎസ് സെക്ഷൻ 74, 78, എന്നിവ പ്രകാരം എംഐജി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ നമ്പർ കണ്ടെത്തി. അതിൽ നിന്നും ഉടമസ്ഥനെ കണ്ടെത്തുകയും പ്രതിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു. അഖീൽ ഖാനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
Tags : icc womens worldcup australia players players attacked bcci bcci regrets