സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഗില്ലും സംഘവും വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് പിന്തുടർന്ന ഇന്ത്യ 69 പന്ത് ബാക്കിനിൽക്കെ വിജയത്തിലെത്തി.
രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.
രോഹിത് 125പന്തില്‍ 121 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോലി 81 പന്തില്‍ 74 റണ്‍സെടുത്ത് വിജയത്തില്‍ രോഹിത്തിന് കൂട്ടായി. 24 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ നേരത്തെ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു(2-1). സ്കോര്‍ ഓസ്ട്രേലിയ 46.4 ഓവറില്‍ 236ന് ഓള് ഔട്ട്, ഇന്ത്യ 38.3 ഓവറില്‍ 237-1.
Tags : india vs australia india won