സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 46.4 ഓവറിൽ 236 റണ്‍സിന് ഓൾഔട്ടായി.
ഓസീസിനായി മാറ്റ് റെൻഷോ അർധ സെഞ്ചുറി നേടി. 58 പന്തുകളിൽനിന്നും 56 റണ്‍സാണ് റെൻഷോ നേടിയത്. മിച്ചൽ മാർഷ്-41, ട്രാവിസ് ഹെഡ്-29, മാത്യു ഷോർട്ട്-30, അലക്സ് കാരി-24റണ്‍സും നേടി.
ഇന്ത്യയ്ക്കായി ഹർഷിത് റാണ നാല് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദർ രണ്ട് വിക്കറ്റും നേടി.
Tags : Harshit Rana Australia vs India Cricket