ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പഞ്ചാബ് കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 69 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിലാണ് ആതിഥേയർ. സെഞ്ചുറിയോടെ ഹർനൂർ സിംഗും ഏഴു റൺസുമായി സലിൽ അറോറയുമാണ് ക്രീസിൽ.
നേരത്തെ രണ്ടിന് 138 റൺസെന്ന നിലയിൽ നിന്നാണ് പഞ്ചാബ് അഞ്ചിന് 181 റൺസെന്ന നിലയിലെത്തിയത്. പ്രഭ്സിമ്രാൻ സിംഗ് (23), ഉദയ് സഹരൺ (37), അൻമോൽപ്രീത് സിംഗ് (ഒന്ന്), ക്യാപ്റ്റൻ നമാൻ ധിർ (ഒന്ന്), രമൺദീപ് സിംഗ് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ 37 റൺസ് വഴങ്ങി രണ്ടുവിക്കറ്റും അങ്കിത് ശർമ 63 റൺസ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. അതേസമയം ബാബാ അപരാജിത് ഒരുവിക്കറ്റ് വീഴ്ത്തി.
Tags : Ranji Trophy Kerala Punjab