ചങ്ങനാശേരി ഉപജില്ലാ കലോത്സവം"സംസ്കൃതി-2025’ പൊതുസമ്മേളനം ചീഫ് വിപ്പ് എ
ചങ്ങനാശേരി: ഉപജില്ലാ കലോത്സവം"സംസ്കൃതി-2025’ഇത്തിത്താനത്ത് തുടങ്ങി. പൊതുസമ്മേളനം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു. കലോത്സവം സിനി ആര്‍ട്ടിസ്റ്റ് സേതു ഉദ്ഘാടനം ചെയ്തു. എഇഒ കെ.ഒ. സുനിത ആമുഖപ്രസംഗം നടത്തി.
ഇത്തിത്താനം എച്ച്എസ്എസ് സ്കൂള്‍ മാനേജര്‍ കെ.പി. സജികുമാര്‍, ജില്ലാപഞ്ചായത്തംഗം പി.കെ. വൈശാഖ്, വി.ജെ. വിജയകുമാര്‍, എസ്. അശ്വതി, കൊച്ചുറാണി ജോസഫ്, ബി.ആര്. മഞ്ജീഷ്, ബിജു എസ്. മേനോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Changanassery Kottayam