സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ രോഹിത്ത് ശർമയ്ക്ക് സെഞ്ചുറി. 105 പന്തിൽനിന്നാണ് രോഹിത് സെഞ്ചുറി നേടിയത്
രണ്ട് സിക്സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. ഓസ്ട്രേലിയയ്ക്കെതിരെ താരം നേടുന്ന ഒൻപതാമത്തെ സെഞ്ചുറിയാണ്.
ഏകദിനത്തിൽ രോഹിത്തിന്റെ 33-ാമത്തെ സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ 50-ാമത്തെ സെഞ്ചുറിയുമാണ്. ടെസ്റ്റിൽ 12 സെഞ്ചുറിയും ട്വന്റി-20യിൽ അഞ്ച് സെഞ്ചുറിയും രോഹിത്തിന്റെ ബാറ്റിൽനിന്നും പിറന്നിട്ടുണ്ട്.
Tags : Rohit Sharma Cricket