പള്ളിക്കത്തോട്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറിയപ്പോള്‍.
പള്ളിക്കത്തോട്: ബസ് സ്റ്റാന്‍ഡില്‍നിന്നു കോട്ടയത്തേക്ക് പുറപ്പെട്ട സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിര്‍വശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകുന്നേരം ആറിന് സ്റ്റാന്‍ഡില്‍നിന്നു ബസ് പുറത്തേക്ക് ഇറങ്ങുന്പോഴാണ് സംഭവം. റോഡിന് കുറുകെ ഫുട്പാത്തും കടന്നാണ് ബസ് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ കടയുടെ മുമ്പിലെ റൂഫിംഗ് പൂര്‍ണമായി തകര്‍ന്നു. ഏറെ തിരക്കേറിയ റോഡിലാണ് അപകടമെങ്കിലും ആര്‍ക്കും പരിക്കുകളില്ല.
Tags : Kottayam Local News nattuvishesham