രക്ഷവേണം കര്ഷകന് എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപ്രചാരണജാഥയ്ക്ക് മൂവാറ്റുപുഴയില്‍ നല്കി
മൂവാറ്റുപുഴ: സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വഞ്ചിച്ച പിണറായി സര്‍ക്കാരിനെ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ കേരള ജനത തൂത്തെറിയുമെന്ന് കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്.
രക്ഷവേണം കര്ഷകന് എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസും, ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫും നേതൃത്വം നല്കിയ വാഹനപ്രചാരണജാഥയ്ക്ക് മൂവാറ്റുപുഴ നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു.
Tags : Farmers Kerala Government