ഇരിങ്ങാലക്കുട: ക്ലീന്‍ ഗ്രീന്‍ മുരിയാടിന്റെ ഭാഗമായി മാലിന്യ മുക്ത ഗ്രാമത്തിലേക്ക് പുതിയ ചുവടുവയ്പായി മുരിയാട് പഞ്ചായത്തിന്റെ ബൊകാഷി ബക്കറ്റ് വിതരണം. പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, വാര്‍ഡ് മെമ്പര്‍മാരായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, വൃന്ദ കുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, മണി സജയന്, വിഇഒ ഗീത എന്നിവര്‍ സംസാരിച്ചു. 210 വീടുകളിലേക്കാണ് 2850 രൂപ വിലവരുന്ന രണ്ട് ബൊകാഷി യൂണിറ്റ് പൗഡറുമടക്കം 285 രൂപക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.
Tags : nattuvishesham local news