കൊരട്ടി: എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ പതിനഞ്ചാമിടം ഇന്ന്. ഒരു മാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ഇന്ന് സമാപനമാകും. മാതാവിന്റെ മാധ്യസ്ഥം തേടുന്നതിനും നേർച്ചകൾ നിവർത്തിക്കുന്നതിനും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജാതിമത ഭേദമെന്യ പതിനായിരങ്ങളാണ് മുത്തിയുടെ നടയിലെത്തിയത്. ഇന്നലെയും അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടു.
ഇന്ന് രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന. 9 ന് ഫാ. ജിറിൾ ചിറയ്ക്കൽ മണവാളന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് 10.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. മിഥുൻ പണിക്കാംവേലയിൽ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ചാൾസ് തെറ്റയിലായിരിക്കും നേതൃത്വം നൽകുക.
വൈകീട്ട് അഞ്ചിന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലി വികാരി ഫാ.ജോൺസൺ കക്കാട്ടിന്റെ മുഖ്യകാർമികത്വത്തിലും അസിസ്റ്റന്റെ വികാരിമാരുടെ സഹകാർമികത്വത്തിലുമായിരിക്കും.
Tags : nattuvishesham local news