പിറവം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും കെട്ടിട നിർമാണ അനുമതി ലഭിക്കുന്നതിന് കാലതാമസമില്ലാതാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ലെൻസ്ഫെഡ് പിറവം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇതിനായി കാലോചിതമായ മാറ്റങ്ങൾ വരുത്തി ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കണമെന്നും സമ്മേളനം വ്യക്തമാക്കി.
പിറവം വലിയ പള്ളി പാരിഷ് ഹാളിൽ നടന്ന സമ്മേളനം അനൂപ് ജേക്കബ് എംൽഎ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് ഏരിയ പ്രസിഡന്റ് വർഗീസ് കെ. ചാലപ്പുറം അധ്യക്ഷത വഹിച്ചു. കെ സ്മാർട്ട്എക്സ്പേർട്ട് രാജേഷ് ടി. വർഗീസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സിമി പ്രജീഷ്, ട്രഷറർ ലാലു ജേക്കബ്, കെ.ജെ. ജോൺ, കെ. അനിൽകുമാർ, പി.ജി. സനിൽകുമാർ, വി.കെ. സന്തോഷ്, വി.ടി. അനിൽ കുമാർ, പി.കെ. പ്രകാശ്, ആന്റണി ഷൈജു എന്നിവർ പ്രസംഗിച്ചു.