സഹൃദയ വിദ്യാദര്‍ശന്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലാവകാശ സെമിനാര്‍ ഫാ. തോമസ് മുട്ടം ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: വൈക്കം, ചേര്‍ത്തല മേഖലകളിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള, പഠനത്തില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കായി എറണാകുളം-അങ്കമാലി അതിരുപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ നടപ്പാക്കി വരുന്ന വിദ്യാദര്‍ശന്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
പൊന്നുരുന്നി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഓഡിറ്റോറിയത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജര്‍മനി ആസ്ഥാനമായ റേ ഓഫ് ഹോപ് ചില്‍ഡ്രന്‍സ് ഫൗണ്ടേഷന് ഫൗണ്ടര്‍ ചെയര്മാന് ഫാ. തോമസ് മുട്ടം ഉദ്ഘാടനം ചെയ്തു.
റേ ഓഫ് ഹോപ് ചില്‍ഡ്രന്‍സ് ഫൗണ്ടേഷന് ബോര്‍ഡ് അംഗങ്ങളായ സൂസന്നെ, ബെറ്റിന, സ്റ്റെഫി, ഫ്രാങ്ക് എന്നിവര്‍ കുട്ടികളുമായി സംവാദം നടത്തി. സഹൃദയ അസി. ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി സെമിനാര്‍ നയിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.ഒ. മാത്യൂസ്, കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജൂലി, അനഘ ജോബി എന്നിവര്‍ സംസാരിച്ചു.
Tags : Seminar Child Rights Ernakulam