x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ബ്രി​ട്ട​നി​ലെ സ്റ്റൗ​ര്‍​പോ​ര്‍​ട്ട് ക്രി​ക്ക​റ്റ് ക്ല​ബ് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ


Published: October 28, 2025 09:51 PM IST | Updated: October 28, 2025 09:51 PM IST

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് സ​ന്ദ​ര്‍​ശി​ച്ച ബ്രി​ട്ട​നി​ലെ സ്റ്റൗ​ര്‍​പോ​ര്‍​ട്ട് ഓ​ണ്‍ സെ​വ​ര്‍​ണ്‍ ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ള്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ടീ​മി​നൊ​പ്പം.

പാ​ലാ: ബ്രി​ട്ട​നി​ലെ സ്റ്റൗ​ര്‍​പോ​ര്‍​ട്ട് ഓ​ണ്‍ സെ​വ​ര്‍​ണ്‍ ക്രി​ക്ക​റ്റ് ക്ല​ബ് അ​വ​രു​ടെ വാ​ര്‍​ഷി​ക ഇ​ന്ത്യാ ടൂ​റി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ​ത്തു​ക​യും കോ​ള​ജി​ലെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ടീ​മു​മാ​യി സൗ​ഹൃ​ദ​മ​ത്സ​രം ന​ട​ത്തു​ക​യും ചെ​യ്തു. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ട്ട ടീം 23 ​റ​ണ്‍​സി​ന് വി​ജ​യം സ്വ​ന്ത​മാ​ക്കി.

കാ​യി​ക പ്രോ​ത്സാ​ഹ​നം, യു​വ​താ​ര​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദ​ങ്ങ​ള്‍, സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക ഇ​ട​പെ​ട​ലു​ക​ള്‍ എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി സ്റ്റൗ​ര്‍​പോ​ര്‍​ട്ട് ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച​താ​ണ് ഈ ​യാ​ത്ര. സ്റ്റൗ​ര്‍​പോ​ര്‍​ട്ട് ക്രി​ക്ക​റ്റ് ക്ല​ബ് ഇം​ഗ്ല​ണ്ടി​ല്‍ 1884 മു​ത​ല്‍ വി​വി​ധ ലീ​ഗു​ക​ളി​ല്‍ ക​ളി​ച്ചു വ​രു​ന്ന​താ​ണ്.

സ​ന്ദ​ര്‍​ശ​ക സം​ഘാം​ഗ​ങ്ങ​ള്‍ കോ​ള​ജി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കാ​യി​ക​സൗ​ക​ര്യ​ങ്ങ​ളും പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ളും സ​ന്ദ​ര്‍​ശി​ക്കു​ക​യും ഏ​റെ അ​ഭി​ന​ന്ദി​ക്കു​ക​യും പ്ര​ശം​സി​ക്കു​ക​യും അ​ടു​ത്ത വ​ര്‍​ഷ​വും സെ​ന്‍റ് തോ​മ​സ് കോ​ള​ജ് സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെയ്തു.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഇ​രു ടീ​മു​ക​ളി​ലെ​യും ക​ളി​ക്കാ​രെ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സിബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടുമേ​ട​യി​ല്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Tags : Cricket Club nattuvisesham local news

Recent News

Up