x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു


Published: October 28, 2025 08:16 AM IST | Updated: October 28, 2025 08:16 AM IST


മീ​ന​ങ്ങാ​ടി: ന​വം​ബ​ർ ര​ണ്ട് വ​രെ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​ര​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ വ​യ​നാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മീ​ന​ങ്ങാ​ടി ടൗ​ണി​ൽ ബോ​ധ​വ​ത്ക​ര​ണ ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു.


മീ​ന​ങ്ങാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഷാ​ജി വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി. ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​യ​നാ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും.

Tags : rally nattuvishesham local news

Recent News

Up