കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് വകുപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റാന്നി സിറ്റാഡൽ റസിഡൻഷ
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് വകുപ്പ് എഐ അധിഷ്ഠിതമായ പ്രോജക്ടുകളും മറ്റും കണ്ടെത്തി വിജയിപ്പിക്കാനും എഐയോടുള്ള താത്പര്യം വർധിപ്പിക്കാനുതകുന്നതിനായി സ്കൂൾ കുട്ടികൾക്കായി നടത്തിയ എഐ ക്വിസ് മത്സരത്തിൽ റാന്നി സിറ്റാഡൽ റസിഡൻഷൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലെ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
വിവിധ സ്കൂളുകളിൽനിന്നായി 33 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
അമൽജ്യോതി ആർട്ടിഫിഷൽ ഇന്റലിജൻസ് വകുപ്പ് മേധാവി പ്രഫ. ഡോ. മനോജ് ടി. ജോയി ക്വിസ് നയിച്ചു.
Tags : Citadel Residential School Kanjirappally