നെടുമ്പാശേരി: നെടുവന്നൂരിൽ പണം ആവശ്യപ്പെട്ട് സ്ത്രീയെ വടിവാളിന് ഇരുകാലിലും വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപം തട്ടേക്കാട്ട് വീട്ടിൽ താമസിക്കുന്ന ചേർത്തല അരൂക്കുറ്റി ചെട്ടിപ്പറമ്പിൽ മനീഷ് പ്രകാശൻ (25) നെടുമ്പാശേരി പോലീസിന്റെ പിടിയിലായി.
കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പ്രതി പുറത്തിറങ്ങിയത്. എറണാകുളം റൂറൽ, സിറ്റി, ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിലായി മോഷണം, പിടിച്ചുപറി, ഭീഷണി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. അങ്കമാലി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Kerala Police Kaapa Act