ന്യൂഡൽഹി: കേരള ഗ്രാമീണ്‍ ബാങ്കിന്റെ പേര് കേന്ദ്രം മാറ്റി. ഇനി കേരള ഗ്രാമീണ ബാങ്ക് എന്നാകും ബാങ്കിന്റെ പേര്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ സ്പോണ്സർ ബാങ്കായ കനറാ ബാങ്കിന്റെ ആവശ്യം പരിഗണിച്ചാണു പേരു മാറ്റം. ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ ആർആർബികളുടെ (റീജണൽ റൂറൽ ബാങ്ക്) പേരിൽ ‘ഗ്രാമീണ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
കേരളം ഉൾപ്പെടെ ആസം, പുതുച്ചേരി, ഹരിയാന, ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ ആറു സംസ്ഥാനങ്ങളിലെ ആർആർബികളുടെ പേരുകൾ പരിഷ്കരിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.
കേരള ഗ്രാമീണ ബാങ്ക് അടക്കം 28 ആർആർബികളാണ് രാജ്യത്തുള്ളത്.