ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബര്‍ ആറിനു തുടക്കം
Friday, October 18, 2024 11:18 PM IST
കൊച്ചി: ലോകപ്രശസ്തമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 38 ദിവസം നീണ്ടുനില്‍ക്കുന്ന 30-ാമത് എഡിഷന് കലാ- സാംസ്കാരിക പരിപാടികളോടെ ഡിസംബര്‍ ആറിന് ആരംഭിക്കും.
ഡിഎസ്എഫിന്റെ 30ാമത് എഡിഷന്റെ ഭാഗമായി ഔട്ട്ഡോര്‍ വിനോദം, വിവിധ ആഘോഷപരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന 321 ആഘോഷങ്ങള്‍ സിറ്റി വോക്കില്‍ നടക്കും. വ്യാപാരോത്സവത്തിന്റെ ആദ്യ ആഴ്ചയില്‍ പ്രശസ്തമായ 321 ആഘോഷങ്ങള്‍ രണ്ട് പുതിയ ലൊക്കേഷനുകളിലേക്ക് തിരികെ വരുന്നു എന്ന സവിശേഷതയും ഇക്കുറിയുണ്ട്.
ഡിസംബര്‍ ആറുമുതല്‍ എട്ടുവരെ നടക്കുന്ന സംഗീത കച്ചേരികളും മറ്റു കലാപരിപാടികളും ആഘോഷങ്ങളും ഇതുവരെ കാണാത്ത ദൃശ്യങ്ങളാകും ദുബായിക്കു സമ്മാനിക്കുക.