ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വ്യാ​​പാ​​ര പ​​ങ്കാ​​ളി​​യാ​​യ രാ​​ജ്യ​​മെ​​ന്ന പേ​​ര് തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം വ​​ർ​​ഷ​​വും യു​​എ​​സി​​ന്. 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 131.84 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ വ്യാ​​പാ​​ര​​മാ​​ണ് ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ൽ ന​​ട​​ന്ന​​ത്.

ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് യു​​എ​​സി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി 11.6 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 86.51 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. മു​​ൻ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 77.52 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യാ​​ണ് ന​​ട​​ത്തി​​യ​​ത്.

2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​റ​​ക്കു​​മ​​തി 7.44 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 45.33 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. 2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 42.2 ബി​​ല്യ​​ണ്‍ ഡോ​​ള​​റും. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള വ്യാ​​പാ​​ര മി​​ച്ചം 41.18 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. 2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 35.32 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ​​താ​​യി​​രു​​ന്നു.

ഈ ​​കാ​​ല​​യ​​ള​​വി​​ൽ ചൈ​​ന​​യു​​മാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ വ്യാ​​പാ​​ര ക​​മ്മി 17 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 99.2 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. മു​​ൻ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ (2023-24) 85.07 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി 14.5 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 14.25 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.


2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ത് 16.66 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യി, അ​​വി​​ടെ നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ11.52 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 113.45 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. 2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 101.73 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ വ്യാ​​പാ​​ര പ​​ങ്കാ​​ളി​​യാ​​യി ചൈ​​ന തു​​ട​​രു​​ന്നു. 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ത് 127.7 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ത് 118.4 ബി​​ല്യ​​ണ്‍ ഡോ​​ള​​റും.

യു​​എ​​സി​​നു മു​​ന്പ് ചൈ​​ന​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വു വ​​ലി​​യ വ്യാ​​പാ​​ര പ​​ങ്കാ​​ളി. 2013-14 മു​​ത​​ൽ 2017-18 വ​​രെ​​യും പി​​ന്നെ 2020-21 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലും. ചൈ​​ന​​യ്ക്കു മു​​ന്പ് യു​​എ​​ഇ​​യാ​​ണ് ഇ​​ന്ത്യ​​യു​​മാ​​യി കൂ​​ടു​​ത​​ൽ വ്യാ​​പാ​​രം ന​​ട​​ത്തി​​യ​​ത്. 2021-22 മു​​ത​​ലാ​​ണ് യു​​എ​​സ് ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വ്യാ​​പാ​​ര പ​​ങ്കാ​​ളി​​യാ​​യി മാ​​റി​​യ​​ത്.