പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപകദിനം ആചരിച്ചു
Thursday, April 17, 2025 12:40 AM IST
കൊച്ചി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 131-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി 34 പുതിയ ബാങ്കിംഗ് ഉത്പന്നങ്ങളും സേവനങ്ങളും ആരംഭിച്ചു. ഇതിൽ 12 ഉപഭോക്തൃ കേന്ദ്രീകൃത നിക്ഷേപ പദ്ധതികളും 10 ഡിജിറ്റൽ പരിവർത്തന ഉത്പന്നങ്ങളും ഉൾപ്പെടുന്നു.
ശമ്പളക്കാരായ പ്രഫഷണലുകൾ, സ്ത്രീകൾ, പ്രതിരോധ ഉദ്യോഗസ്ഥർ, കർഷകർ, എൻആർഐകൾ, മുതിർന്ന പൗരന്മാർ, പെൻഷൻകാർ, വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്കുള്ള പദ്ധതികളും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.
മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാര്യമാരും ഉൾപ്പെടുന്ന പിഎൻബി പ്രേരണയുമായി സഹകരിച്ച് പുതിയ സിഎസ്ആർ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.