വിപ്രോ ലാഭം 3,570 കോടി
Thursday, April 17, 2025 11:00 PM IST
കൊച്ചി: ടെക്നോളജി സർവീസസ് കൺസൾട്ടിംഗ് സ്ഥാപനമായ വിപ്രോ ലിമിറ്റഡ് മാർച്ച് 31ന് അവസാനിച്ച പാദത്തിൽ 22,500 കോടി രൂപയുടെ മൊത്തവരുമാനവും 3,570 കോടിയുടെ ലാഭവും നേടി.
അന്താരാഷ്ട്ര ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ്സ് (ഐഎഫ്ആർഎസ്) പ്രകാരം പ്രഖ്യാപിച്ച സാമ്പത്തിക ഫലങ്ങളിലാണ് മുന്നേറ്റസൂചിക വ്യക്തമാക്കുന്നത്.