സ്വര്‍ണക്കുതിപ്പ് പവന് 69,960 രൂപ
Saturday, April 12, 2025 12:17 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമായി. രണ്ടു ദിവസംകൊണ്ടു പവന് വർധിച്ചത് 3640 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 3218 ഡോളറാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ മുക്കാല്‍ ലക്ഷം രൂപയിലധികം കൊടുക്കണം.
വിവാഹ സീസണ് ആയതിനാല്‍ സ്വര്‍ണം വാങ്ങുന്നവരും വ്യാപാരികളും വിലവര്‍ധന മൂലം ഒരുപോലെ ആശങ്കയിലാണ്. വ്യാപാരയുദ്ധത്തോടൊപ്പം ചൈനയുടെ പക്കലുള്ള 760 ബില്യണ്‍ ഡോളര്‍ ട്രഷറി ബോണ്ടുകള്‍ വിറ്റഴിക്കുമെന്ന ഭീഷണിയാണ് നിലവില്‍ സ്വര്‍ണവില കുതിക്കുന്നതിന് കാരണമായത്. ജപ്പാന് കഴിഞ്ഞാല്‍ യുഎസ് ട്രഷറി ബോണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്.