വീണ്ടും റിക്കാര്‍ഡിട്ട് സ്വർണം; പവന് 71,360 രൂപ
Thursday, April 17, 2025 11:00 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ തുടരുന്നു. ഇന്നലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയുമായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,350 രൂപയായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാനുള്ള യാതൊരു സാഹചര്യവും കാണുന്നില്ലെന്ന് സാന്പത്തിക വിദഗ്ധർ പറഞ്ഞു.
സ്വര്‍ണം ഗ്ലോബല്‍ ഹാര്‍ഡ് കറന്‍സിയായി മാറിയിട്ടുണ്ട്. ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്.