വിരാട് സുനില്‍ ദിവാന്‍ജി ചുമതലയേറ്റു
Friday, April 11, 2025 1:06 AM IST
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്കിംഗ് നാഷണല്‍ ഹെഡ് ആയി വിരാട് സുനില്‍ ദിവാന്‍ജി ചുമതലയേറ്റു.
ബാങ്കിംഗ് മേഖലയില്‍ 30 വര്‍ഷത്തെ അനുഭവസമ്പത്തുള്ള വിരാട് കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ഗ്രൂപ്പ് പ്രസിഡന്റായും കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.