സിഫി ഡാറ്റാ സെന്റർ കാന്പസ് ഉദ്ഘാടനം ചെയ്തു
Thursday, April 17, 2025 11:00 PM IST
ചെന്നൈ: സിരുശേരിക്ക് സമീപമുള്ള സിഫി സ്ഥാപിച്ച ഡാറ്റാ സെന്റർ കാന്പസ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്നലെ ഉദ്ഘാടനം ചെയ്തു.
സിരുശേരിയിലെ സിപ്കോട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ 1882 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിച്ച സ്ഥാപനം ഏകദേശം 1,000 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 130 മെഗാവാട്ട് എഐ റെഡി ഡാറ്റാ സെന്റർ കാന്പസാണിത്.
2027 ഓടെ ചെന്നൈയിൽ ഏകദേശം 13,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയുണ്ടെന്ന് കന്പനി അറിയിച്ചു. 2024 ജനുവരിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് ഈ സംരംഭത്തിനായുള്ള കരാർ ഒപ്പുവച്ചത്.