ട്രിനിറ്റി ഐ ഹോസ്പിറ്റൽ കോണ്ടൂറ ലാസിക് മെഷീൻ ആരംഭിച്ചു
Thursday, April 17, 2025 11:02 PM IST
കോയന്പത്തൂർ: കോയന്പത്തൂരിലെ ആർഎസ്പുരം ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി ഐ ഹോസ്പിറ്റലിൽ കോണ്ടൂറ ലാസിക് മെഷീന്റെ ഉദ്ഘാടനം നടി മീന നിർവഹിച്ചു.
പിഎസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് പ്രിൻസിപ്പൽ ഡോ. ടി.എം. സുബ്ബറാവു അധ്യക്ഷതവഹിച്ചു. ചെല്ല കെ. രാഘവേന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു.
ട്രിനിറ്റി ഐ കെയർ ചെയർമാൻ ഡോ. എ.കെ. ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ ഡോ. സുനിൽ ശ്രീധർ, ഡയറക്ടർ ഡോ. മൃദുല സുനിൽ, എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടറും സീനിയർ വിട്രിയോ റെറ്റിനൽ സർജനുമായ ഡോ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
പരന്പരാഗത ലാസിക്കിനേക്കാൾ കൂടുതൽ ഫലപ്രദമാണ് ടോപ്പോഗ്രാഫി-ഗൈഡഡ് ലാസിക് എന്നും അറിയപ്പെടുന്ന കോൺടൂറ വിഷൻ.
പരിചയസന്പന്നരായ പ്രഫഷണലുകളുടെ നേതൃത്വത്തിലുള്ള വിദഗ്ധ നേത്രപരിചരണം ഉറപ്പുവരുത്തി ഈ രംഗത്ത് ഉയർന്ന സ്ഥാനം നേടാൻ ട്രിനിറ്റിക്കു കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. സുനിൽ ശ്രീധർ പറഞ്ഞു.