മദ്യനയം ടൂറിസത്തിനു നേട്ടം: കെടിഎം, ഇമാക്
Friday, April 11, 2025 1:06 AM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലെ ഇളവുകളെ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) സൊസൈറ്റി സ്വാഗതം ചെയ്തു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ പുതിയ മൈസ്- ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ടൂറിസം ഉദ്യമങ്ങള്‍ക്ക് കരുത്തുപകരുന്ന തീരുമാനമാണിതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.
പുതുക്കിയ മദ്യനയം ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇമാക്) അഭിപ്രായപ്പെട്ടു. ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിൽ ഡ്രൈ ഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകിയതു സ്വാഗതാർഹമാണ്.
വിവാഹം, അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവയ്ക്കുള്ള വേദിയായി കേരളത്തെ തെരഞ്ഞെടുക്കാൻ വിദേശികളെ ആകർഷിക്കുന്നതിന് ഈ തീരുമാനം ഗുണകരമാകുമെന്നും ഇമാക് കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.